
.news-body p a {width: auto;float: none;}
ടെൽ അവീവ്: ഗാസയിൽ വിവിധയിടങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 48 മണിക്കൂറിനിടെ 120 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിലുണ്ടായ വ്യോമാക്രമണത്തിൽ 12 ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റു. ഗാസയിലെ ആകെ മരണം 44,170 കടന്നു.
ഇതിനിടെ, ലെബനനിലെ മദ്ധ്യ ബെയ്റൂട്ടിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിനായിരുന്നു ആക്രമണം. എട്ടുനില കെട്ടിടം തകർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2023 ഒക്ടോബർ മുതൽ 3,645 പേരാണ് ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ കൊല്ലപ്പെട്ടത്. ഇതേ കാലയളവിൽ വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണങ്ങളിൽ നൂറിലേറെ പേരും കൊല്ലപ്പെട്ടു.