
.news-body p a {width: auto;float: none;}
മോസ്കോ : യുക്രെയിനിൽ വീണ്ടും ‘ഒറെഷ്നിക് ” ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഒറെഷ്നികിനെ ആർക്കും തടയാനാകില്ലെന്നാണ് പുട്ടിന്റെ വാദം. മിസൈൽ വൻതോതിൽ നിർമ്മിക്കാനും ഉത്തരവിട്ടു.
വ്യാഴാഴ്ച യുക്രെയിനിലെ നിപ്രോയിലാണ് റഷ്യ ആദ്യമായി ഒറെഷ്നിക് പ്രയോഗിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് (ഐ.സി.ബി.എം) നിപ്രോയിൽ പതിച്ചതെന്ന യുക്രെയിന്റെ വാദം തെറ്റാണെന്ന് യു.എസും നാറ്റോയും സ്ഥിരീകരിച്ചു. തങ്ങൾക്ക് നേരെ ബ്രിട്ടീഷ്, അമേരിക്കൻ നിർമ്മിത മിസൈലുകൾ യുക്രെയിൻ പ്രയോഗിച്ചതിന് പിന്നാലെയാണ് പരീക്ഷണഘട്ടത്തിലുള്ള ഒറെഷ്നികിനെ റഷ്യ പുറത്തെടുത്തത്.
അതേസമയം, ഒറെഷ്നികിനെ പോലുള്ള വീര്യമേറിയ മിസൈലുകൾ റഷ്യ പ്രയോഗിച്ചേക്കുമെന്നതിനാൽ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തിനായി യുക്രെയിൻ യു.എസിനെ സമീപിച്ചു. താഡ് (ടെർമിനൽ ഹൈ ആൽറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ്) സംവിധാനമോ, പരിഷ്കരിച്ച പേട്രിയറ്റ് ആന്റി-ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റമോ ആണ് യുക്രെയിൻ ആവശ്യപ്പെടുന്നത്.
# പത്തിരട്ടി വേഗത
ഒറെഷ്നികിന് ശബ്ദത്തിന്റെ പത്ത് മടങ്ങ് വേഗത (സെക്കൻഡിൽ 3 കിലോമീറ്റർ വരെ)
3,000 – 5,000 കിലോമീറ്റർ വരെ പ്രഹര പരിധിയുണ്ടാകാമെന്ന് കരുതുന്നു
ലക്ഷ്യസ്ഥാനങ്ങളിലെത്തും
ആണവായുധം വഹിക്കാൻ ശേഷി
മിസൈലിന്റെ പ്രഹരപരിധിയിൽ യു.എസ് വരില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]