തലവടി: ആലപ്പുഴയിൽ അനധികൃതമായി പണമിടപാട് നടത്തിവന്ന യുവാവ് അറസ്റ്റിൽ. എടത്വ തലവടി സ്വദേശി മഹേഷാണ് എടത്വാ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് അനധികൃതമായി സൂഷിച്ച 691450 രൂപയും പിടിച്ചെടുത്തു. ലൈസൻസില്ലാതെ വായ്പ നൽകി ഇടപാടുകാരിൽ നിന്നും വൻ തുക പലിശയായി വാങ്ങും.
പണം തിരികെ നൽകാൻ വൈകിയാൽ ഭീഷണിപ്പെടുത്തലും അസഭ്യം പറയലും. മഹേഷ് അനധികൃതമായി പണമിടപാട് നടത്തുന്നുന്നുവെന്ന പരാതി ലഭിച്ചതിനെതുടർന്ന് എടത്വ പൊലീസാണ് വീട്ടിൽ പരിശോധന നടത്തിയത്. അലമാരയിൽ നിന്ന് 691450 രൂപയും വായ്പ നൽകാൻ ഈടായി വാങ്ങിയ ആർസി ബുക്ക്, ചെക്ക്, മുദ്രപ്പത്രം എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് അന്വഷിച്ചെത്തുമ്പോൾ പ്രദേശവാസിയായ ഒരു വീട്ടമ്മയും ഇയാൾക്കെതിരെ പരാതി നൽകി. മകളുടെ പഠനാവശ്യത്തിന് വാങ്ങിയ പണത്തിൻ്റെ പേരിൽ മഹേഷ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് വീട്ടമ്മയുടെ പരാതി. മണി ലെൻഡിംങ് ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ച പേരിലും മഹേഷിനെതിരെ പൊലിസ് കേസ് എടുത്തു.
ഭിന്നശേഷിക്കാരിയായ 20-കാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ€
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]