ഉണ്ണി മുകുന്ദന് നായകനാവുന്ന മാര്‍ക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഗായകനെ മാറ്റി നിര്‍മ്മാതാക്കള്‍. ഇന്നലെ പുറത്തിറങ്ങിയ ബ്ലഡ് എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് കാന്‍വാസ് ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്റൂര് ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ആദ്യ ഗാനത്തിന്റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്റുകള്‍ ധാരാളമായി എത്തി. തുടര്‍ന്നാണ് ഇതേ ഗാനം മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. ഇപ്പോഴിതാ സന്തോഷ് വെങ്കി പാടി ഗാനം പുറത്തിറക്കിയിട്ടുമുണ്ട്.
മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മാർക്കോ’ സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിനാണ്. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തും. അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘വവ്വാലും പേരയ്ക്കയും’ 29 ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]