
നടി മൂൺ മൂൺ സെന്നിന്റെ ഭർത്താവും നടിമാരായ റെയ്മ സെന്നിന്റേയും റിയാ സെന്നിന്റേയും പിതാവായ ഭരത് ദേവ് വർമ ഏതാനും ദിവസങ്ങൾക്കുമുൻപാണ് അന്തരിച്ചത്. നടൻ സഞ്ജയ് കപൂർ അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ പിതാവിനെക്കുറിച്ച് ചെറുകുറിപ്പുമായെത്തിയിരിക്കുകയാണ് റെയ്മ സെൻ.
“അച്ഛാ, എനിക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല. നിങ്ങൾ എത്ര വലിയ പിതാവും ഭർത്താവും ആയിരുന്നുവെന്ന് വിവരിക്കാൻ വാക്കുകളില്ല. അതുവരെ, അച്ഛാ, എവിടെയായിരുന്നാലും നിങ്ങൾ സന്തോഷവാനായിരിക്കട്ടെ. നിങ്ങൾ എല്ലായ്പ്പോഴും ചെയ്തതുപോലെ ഒരു രാജാവിൻ്റെ തലയെടുപ്പോടെ ജീവിക്കട്ടെ. എപ്പോഴും നിങ്ങളെ മിസ്സ് ചെയ്യുകയും നിങ്ങളെ സ്നേഹിക്കുകയും ചെയ്യും.” റെയ്മ എഴുതി. കുറിപ്പിനൊപ്പം ഏതാനും ചില പഴയ ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം 19-നായിരുന്നു കൊൽക്കത്തയിൽവെച്ച് ഭരതിന്റെ മരണം. ത്രിപുരയിലെ രാജകുടുംബാംഗമാണ് ഭരത്. ഭരതിന്റെ അമ്മ ഇളാ ദേവി കൂച്ച് ബേഹാറിലെ രാജകുമാരിയും ജയ്പുർ മഹാറാണിയായിരുന്ന ഗായത്രി ദേവിയുടെ സഹോദരിയുമായിരുന്നു. ഭരതിന്റെ മുത്തശ്ശി ഇന്ദിരയാകട്ടെ വഡോദര മഹാരാജാവായ സെർജി റാവു ഗെയ്ക്ക്വാദിന്റെ ഏകമകളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]