
ഇടയ്ക്കിടെ വിവാദങ്ങളിൽപ്പെടുന്ന നടനാണ് വിനായകൻ. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഹൈദരാബാദ് പൊലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു. വിനായകന്റെ ഗോവയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഒരു കടയുടെ മുന്നിൽവച്ച് ആളുകളെ തെറി പറയുകയാണ് നടൻ. ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഒരാളോട് കൈ ചൂണ്ടി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനുപിന്നാലെ ഇതു വല്ല ഷൂട്ടിംഗിന്റെയും ഭാഗമാണോയെന്ന് സംശയമുന്നയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
നടൻ മദ്യപിച്ചിട്ടുണ്ടായിരിക്കാമെന്നും മദ്യലഹരിയിൽ കാട്ടിക്കൂട്ടുന്നതാകാമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. വ്യക്തിപരമായ ചില ആവശ്യങ്ങൾക്കുവേണ്ടിയാണ് വിനായകൻ ഗോവയിൽ പോയതെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് നടനോട് അടുത്തവൃത്തങ്ങൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]