
.news-body p a {width: auto;float: none;} പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന് കാരണം കെ. സുരേന്ദ്രനും സംഘാംഗങ്ങളുമാണെന്ന് സന്ദീപ് വാര്യർ.
ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രനാണ്.
സുരേന്ദ്രൻ രാജിവച്ച് പുറത്തുപോകാതെ ബിജെപി എന്ന പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും സന്ദീപ് പ്രതികരിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് നില ഉയർന്നതിനെ തുടർന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ എത്തിയതായിരുന്നു സന്ദീപ് വാര്യർ. ”സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് വാര്യർ ചീളു കേസാണ്, സന്ദീപ് വാര്യർ ഒന്നുമല്ലാത്തവനാണ്, ഒരു സന്ദീപ് പോയാൽ നൂറ് സന്ദീപ് വരും എന്നൊക്കെയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്.
എനിക്ക് പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്.
ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്നത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ്.
ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രനാണ്.
സുരേന്ദ്രൻ രാജി വയ്ക്കാതെ, സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി എന്ന പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ല. പക്ഷേ, ഞാൻ ആഗ്രഹിക്കുന്നത് അയാൾ രാജി വയ്ക്കണ്ട
എന്നാണ്. സി.
കൃഷ്ണകുമാർ സ്ഥാനാർത്ഥി ആയതുകൊണ്ടുതന്നെയാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടി ഉണ്ടായത്. പാൽ സൊസൈറ്റിയിൽ ഇലക്ഷൻ നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ ഇലക്ഷൻ നടന്നാൽ കൃഷ്ണകുമാർ, മുനിസിപ്പാലിറ്റയിലും നിയമസഭയിലും പാർലമെന്റിലും ഇലക്ഷൻ നടന്നാൽ കൃഷ്ണകുമാർ.
കൃഷ്ണകുമാറും ഭാര്യയുമാ മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതികൊടുത്ത ബിജെപി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന് കാരണം. കെ.
സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽ നിന്ന് അടിച്ചു പുറത്താക്കി ചാണകം തളിക്കണം. അടുത്ത ഇലക്ഷനോട് കൂടി പാലക്കാട് മുനിസിപ്പാലിറ്റി ഭരണവും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
നിലവിൽ 5063 വോട്ടിന്റെ ലീഡാണ് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാടുള്ളത്. എട്ട് റൗണ്ട് വോട്ടുകൾ ഇവിടെ പിന്നിട്ടു കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]