
.news-body p a {width: auto;float: none;} മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് ബാബു നമ്പൂതിരി. ഇരുവരുടെയും സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് കൗമുദി മൂവീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
‘ആളുകൾ പറയും മമ്മൂട്ടി ചൂടനാണ്, ചാടിക്കടിക്കുമെന്നൊക്കെ. പക്ഷേ മമ്മൂട്ടിയുടെ മനസിൽ ഒന്നുമില്ല.
സത്യത്തിൽ ശുദ്ധനാണ്. ഓപ്പണായി പറയും.
ആ വിഷയം അവിടെ വച്ച് തീരും. അല്ലാതെ ഒരു വിഷയം അങ്ങനെ മനസിൽ കൊണ്ടുനടക്കുന്നയാളല്ല.
ലാൽ അങ്ങനെയാണെന്നല്ല ഞാൻ പറയുന്നത്. ലാൽ റിസർവ് ചെയ്തേ പെരുമാറുകയുള്ളൂ.
അടുക്കേണ്ടയാളോട് മാത്രമേ അടുക്കുകയുള്ളൂ. എന്നോടൊക്കെ തമാശയൊക്കെ പറയാറുണ്ട്.
പക്ഷേ അതുകൊണ്ട് തീർന്നു. അത്രയേയുള്ളൂ.
മമ്മൂട്ടിയെ ഞാൻ ഇവിടെ ഒരു പരിപാടിക്ക് കൊണ്ടുവന്നിട്ടുണ്ട്. അന്ന് അദ്ദേഹം നന്നായി പ്രസംഗിച്ചു.
ഇവിടെ വന്ന് കാപ്പിയൊക്കെ കുടിച്ചാണ് പോയത്. ലാൽ ഒരു ദിവസം കുറവിലങ്ങാടിനടുത്ത് ഷൂട്ടിംഗിന്റെയിടക്ക് തറവാട്ടിൽ വന്നു.
ജഗതിയും ലാലും കൃഷ്ണൻകുട്ടി നായരും എല്ലാവരുമുണ്ട്. അവർക്ക് പൊടിയരിക്കഞ്ഞിയും ചുട്ട
പപ്പടവും വേണം. അച്ഛനൊക്കെയുള്ള സമയത്താണ്.
ഞങ്ങൾ എല്ലാവരും പലകയൊക്കെ ഇട്ടിരുന്നാണ് കഴിച്ചത്. അന്ന് പൊടിയരിക്കഞ്ഞിയും ചുട്ടപപ്പവടമൊക്കെ കഴിച്ചു.
ഭക്ഷണം കഴിച്ച ശേഷം ലാലിന് മുറുക്കണം. എന്റെ അച്ഛനാണെങ്കിൽ വലിയ മുറുക്കുകാരനാണ്.
ചെല്ലം നിറയെ ഇരിക്കുകയാണ്. അവിടെയിരുന്ന് മുറുക്കിയിട്ടാണ് പോയത്.’- അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]