
കൊല്ലം: കൊല്ലം തെൻമല മാമ്പഴതറയിൽ മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് രക്ഷകരായി വനം വകുപ്പ് സംഘം. മാമ്പഴതറ കുറവൻ തവളത്താണ് മതിലിലെ കല്ലുകൾക്കിടയിൽ പാമ്പ് അകപ്പെട്ടത്. അനങ്ങാൻ പറ്റാതെ കിടക്കുന്ന പാമ്പ് സമീപത്തെ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നാണ് വനപാലകരെ വിവരം അറിയിച്ചത്. തെൻമലയിലെ ആർആർടി സംഘം എത്തിയാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]