
കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പരിശീലന പറക്കലിനിടയിൽ റൺവേയിൽ നിന്ന് തെന്നിമാറി അപകടം സംഭവിച്ചു . റൺ വെയിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തിൽ നിന്നു വീഴുകയായിരുന്നു. സംഭവത്തിൽ വിമാനത്താവളത്തിലെ റൺവേ താത്ക്കാലികമായി അടച്ചു . രണ്ടുമണിക്കൂർ സമയത്തു വിമാന സർവീസുകൾ തടസപ്പെടു മെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത് .
സംഭവം ഉച്ചക്ക് 12 .25 ആയിരുന്നു . കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപ്പെട്ടത്. 3 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കു പരുക്കേറ്റു. ഹെലികോപ്റ്റർ പൈലറ്റ് സുനിൽ ലോട്ലയ്ക്കാണു പരുക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.
റൺവേയിൽ നിന്നും ഹെലികോപ്റ്റർ നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് . ഇനി സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രമെ സർവീസുകൾ പുനഃസ്ഥാപിക്കുകയുള്ളു എന്ന് അധികൃതർ പറഞ്ഞു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]