
ഒരു കൂട്ടം നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച കെജിഎഫ് സ്റ്റുഡിയോ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് കുട്ടപ്പന്റെ വോട്ട്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ നിശ്ചൽ ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാൻ ദേവു നിർവ്വഹിക്കുന്നു. സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന കുട്ടപ്പന്റെ വോട്ട് സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്.
സുധാംശു എഴുതിയ വരികൾക്ക് സുരേഷ് നന്ദൻ സംഗീതം പകരുന്നു. ചിത്രസംയോജനം കപിൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കല എം കോയ, മേക്കപ്പ് മനോജ് അങ്കമാലി, കോസ്റ്റ്യൂംസ് സൂര്യ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻ ശ്രീകുമാർ എം എൻ. എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കുന്ന കുട്ടപ്പന്റെ വോട്ട് 2025 ഏപ്രിൽ ആദ്യം റിലീസിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]