
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിന് ഇന്നു കിക്കോഫ്. മൂന്നാംകിരീടമെന്ന സ്വപ്നവുമായെത്തുന്ന ഗോകുലം കേരള, ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഇന്ന് 4.30ന് ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകമായ ഹൈദരാബാദ് ഡെക്കാൻ അരീനയിൽ നേരിടുകയാണ്. തൽസമയ സംപ്രേഷണം സോണി ലിവ് ആപ്പിൽ.
തുല്യ ശക്തികളുടെ പോരാട്ടമാണിത്. കഴിഞ്ഞ സീസണിൽ ശ്രീനിധി രണ്ടാമതും ഗോകുലം മൂന്നാമതുമായിരുന്നു. സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേദയുടെ പരിശീലന തന്ത്രങ്ങളുമായാണ് ഗോകുലം വരുന്നത്. സ്പാനിഷ് മധ്യനിര താരം സെർജിയോ ലാമാസ് ആണ് ടീം ക്യാപ്റ്റൻ. 24 പേരുള്ള ടീമിൽ 11 പേരും മലയാളികളാണ്. ഗോകുലം റിസർവ് ടീമിൽനിന്നു പ്രധാന ടീമിലെത്തിയ 3 പേരുമുണ്ട്. മലയാളി താരം റിഷാദ് ആണ് സഹ ക്യാപ്റ്റൻ. ഡെക്കാൻ അരീനയിൽ ഏറ്റവുമൊടുവിൽ ഇരുടീമുകളും മത്സരിച്ചപ്പോൾ 4–1ന് ഗോകുലം വിജയിച്ചിരുന്നു.
English Summary:
I-League football starts today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]