
ഇടുക്കി : മോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്കി ബിജെപി.
ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്താന്‍ മണി ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി പൂപ്പാറയില്‍ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചപ്പോഴാണ് എംഎം മണി പ്രധാനമന്ത്രിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് എനിക്ക് തോന്നുന്നത്. വിമര്‍ശനം ഏല്ക്കാന് മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍എസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
: ‘എന്ത് വൃത്തികേടും ചെയ്യുന്നവരാണ് പ്രധാനമന്ത്രിയും ആര്‍എസ്എസും’; വിമര്‍ശനവുമായി എംഎം മണി
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]