
പത്തനംതിട്ട: പുല്ലുമേട് കാനന പാത വഴി സന്നിധാനത്തേക്ക് വരുന്നതിനിടെ വനത്തിൽ കുരുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുമെത്തിയ സംഘത്തിലെ മൂന്ന് പേർക്ക് നടക്കാൻ കഴിയാതെ വന്നതോടെയാണ് തീർത്ഥാടക സംഘം വനത്തില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് എൻഡിആർഎഫും ഫയർഫോഴ്സും പൊലീസും ചേർന്ന് ഇവരെ രക്ഷിച്ച് സന്നിധാനത്ത് എത്തിച്ചു.
32 അംഗ സംഘത്തിലെ മൂന്ന് പേർക്കാണ് പേശി വലിവ് കാരണം നടക്കാൻ സാധിക്കാതെ വരികയായിരുന്നു. സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകര്‍ കുടുങ്ങിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട മൂന്ന് പേരെയും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net