ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ അഭിഭാഷകൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റായ്പുർ സ്വദേശിയായ ഫൈസാൻ ഖാൻ ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും സുരക്ഷാ വിവരങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മൊബൈൽ ഫോണിന്റെ ഫോറൻസിക് വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഫൈസാൻ ഖാൻ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ബാന്ദ്രാ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഷാരൂഖിന്റെയും മകൻ ആര്യന്റേയും ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി വലിയതോതിലുള്ള തിരച്ചിലാണ് അറസ്റ്റിലായ അഭിഭാഷകൻ നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം അറസ്റ്റിലായ അഭിഭാഷകൻ പത്തുദിവസംകൂടി കസ്റ്റഡിയിൽ തുടരും.
നിലവിൽ ഷാരൂഖിനും മകനും വൈ-പ്ലസ് ലെവൽ സുരക്ഷയാണുള്ളത്. ഇരുവരുടേയും സുരക്ഷാ സജ്ജീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് എന്തിനെന്ന അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളിൽനിന്ന് ഫൈസാൻ ഖാൻ ഒഴിഞ്ഞുമാറുകയും തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് നൽകുന്നതെന്നും റിപ്പോർട്ടുണ്ട്.
നവംബർ ഏഴിന് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്കാണ് ഷാരൂഖ് ഖാനെതിരെയുള്ള വധഭീഷണി സന്ദേശം വന്നത്. 50 ലക്ഷം രൂപ തന്നില്ലെങ്കിൽ ഷാരൂഖിനെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. വിളിക്കുന്നത് ആരാണെന്നതിൽ കാര്യമില്ലെന്നും തന്റെ പേര് ഹിന്ദുസ്ഥാനി എന്നാണെന്നുമാണ് ഫോൺ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇക്കഴിഞ്ഞ 12-ാം തീയതിയാണ് ഫൈസാൻ ഖാൻ അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 18 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]