
വര്‍ഷങ്ങളായി മലയാള സിനിമയില്‍നിന്ന് അപ്രത്യക്ഷമായ കോമഡി-ഹൊറര്‍ ജോണര്‍ ‘ഹലോ മമ്മി’യിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ദീന് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് എലന്‍സാണ്.
ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാതെ നടക്കുന്നയാളാണ് ബോണി. സ്റ്റെഫിയെ കണ്ടുമുട്ടുന്നതോടെ ബോണിയുടെ ജീവിതം മാറിമറിയുന്നു.
സ്റ്റെഫിയുടെ മരിച്ചുപോയ അമ്മയുടെ ആത്മാവ് ഇപ്പോഴും സ്റ്റെഫിയുടെ കൂടെയുണ്ട്. ബോണിയും സ്റ്റെഫിയും വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ഫാന്റസി ഹൊറര്‍ കോമഡി എന്റര്ടെയ്നര് ലേബലിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ബോറടിപ്പിക്കാത്ത നര്‍മരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
നല്ല കഥയ്ക്കൊപ്പം നര്‍മരംഗങ്ങള്‍ കൂടിയായപ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള എല്ലാ വകയും ചിത്രം നല്‍കുന്നുണ്ട്. മലയാളത്തിലെ ഒരുപിടി മികച്ച ഹാസ്യനടന്മാരുടെ സാന്നിധ്യവും ചിത്രത്തിന് ശക്തി പകരുന്നുണ്ട്.
മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്ന തിരക്കഥ ചിത്രത്തിന് സുഗമമായ ഒഴുക്ക് സമാനിക്കുന്നുണ്ട്. ഉദ്ദേശിച്ച കഥ അതിന്റെ തീവ്രത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
ഫാന്റസി കൂടി ചേര്‍ത്താണ് കഥ ഒരുക്കിയിരിക്കുന്നത്. ദുര്‍മന്ത്രവാദവും മറ്റും ഹലോ മമ്മിയിലൂടെ പറഞ്ഞുപോകുന്നുണ്ട്.
അവിശ്വസനീയമായ ഒരു പ്രേതകഥയെ പ്രേക്ഷകര്‍ക്ക് വിശ്വസനീയമാംവിധം അണിയിച്ചൊരുക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്പേസ് നല്കാന് അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
എല്ലാ കഥാപാത്രങ്ങളും ചിരി സമ്മാനിച്ചാണ് സ്ക്രീനില്‍നിന്ന് പിന്മാറുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം അതിലും വിജയിച്ചുവെന്ന് തന്നെ പറയണം.
മികച്ച രീതിയിലുള്ള ഗ്രാഫിക്സ് കഥയ്ക്ക് കൂടുതല്‍ വിശ്വസനീയത സമ്മാനിക്കുന്നു. പശ്ചാത്തലസംഗീതം, സംഗീതം, ഛായാഗ്രഹണം എന്നിവയും എടുത്തുപറയേണ്ട
ഘടകങ്ങളാണ്. കുടുംബബന്ധം, സൗഹൃദം എന്നിവയിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു.
അമ്മ-മകള്‍ ബന്ധത്തെ അത്രത്തോളം തീവ്രതയില്‍ ചിത്രം വരച്ചുകാട്ടുന്നു. ബോണി എന്ന നായക കഥാപാത്രം ഷറഫുദ്ദീന്റെ കൈകളില്‍ ഭദ്രമായിരുന്നു.
സ്റ്റെഫി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി ഗംഭീരമാക്കി. വരത്തന് എന്ന ചിത്രത്തില്‍ ഐശ്വര്യയുടെ വില്ലനായി എത്തിയ ഷറഫുദ്ദീന് ഇക്കുറി നായകനായാണ് എത്തിയതെന്ന പ്രത്യേകതയും ഹലോ മമ്മിക്കുണ്ട്.
സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന് ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയിലറില്‍ കാണാത്ത സര്‍പ്രൈസുകളും ഒളിപ്പിച്ചാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
രണ്ടാം ഭാഗത്തിനുള്ള സൂചനകൂടി നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]