അഭ്രപാളിയില്‍ എല്ലാവരുടേയും വെറുപ്പ് സമ്പാദിച്ചാണ് മേഘനാഥന് അഭിനയിച്ചതെങ്കിലും പാവംപിടിച്ച സ്നേഹനിധിയായിരുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ഡോ.വിന്ദുജമേനോന്‍. കൈയില്‍ മുറുക്കിപിടിച്ച് ദേഹോപദ്രവം ചെയ്യുന്നത് അഭിനയിക്കുമ്പോൾ ശരിക്കും പേടിച്ചു വിറച്ചിരന്നു. പക്ഷേ കൈയിലെ നീലിച്ച പാടുകള്‍ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാല്‍ ആ മുഖം വാടിത്തളരുമായിരുന്നുവെന്നും വിന്ധുജമേനോന് പറഞ്ഞു.
അഭ്രപാളികളില്‍ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നു. സുരാസു മെമ്മോറിയല്‍ അവാര്‍ഡ് ഞങ്ങള്‍ നേടിയപ്പോഴും ഞാന്‍ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാര്‍ഡാണെന്ന്. അവസാനം ‘അമ്മ’ മീറ്റിംഗിന് കാണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണമായിരുന്നുവെന്നും വിന്ദുജ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മേഘനാഥന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ പി.എന്‍. മേനോന് സംവിധാനം ചെയ്ത അസ്ത്രമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം.
നാല്‍പ്പതുകൊല്ലത്തോളം നീണ്ട അഭിനയജീവിതത്തില്‍ അന്‍പതില്‍ അധികം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാഥന്, പില്ക്കാലത്ത് കാരക്ടര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കടലോളം എന്ന മ്യൂസിക്കല്‍ ഹ്രസ്വചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]