
പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ അഖിൽ സജീവ്.
ചുട്ടിപ്പാറ എസ് എം ഇ കോളേജ് ഓഫ് നഴ്സിംഗ് കോളേജ് അധികൃതരുടെ വാദത്തിൽ പൊരുത്തക്കേടുണ്ടെന്ന് കുടുബം ആരോപിച്ചു. അമ്മു ആത്മഹത്യ ചെയ്യില്ല.
വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ആരോ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
അത് ഒപ്പമുളളവരാകാം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലതാമസം ഉണ്ടായെന്നും സഹോദരൻ ആരോപിച്ചു.
പൊലീസിന്റെ വിശദമായ മൊഴി നൽകി. അമ്മുവിന്റെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു.
മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകും.
പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സഹോദരൻ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]