
.news-body p a {width: auto;float: none;} ന്യൂഡൽഹി: റീൽസ് നിർമിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ലക്ഷങ്ങൾ സമ്മാനമായി നേടാൻ സുവർണാവസരവുമായി ഇന്ത്യൻ റെയിൽവേ. നമോ ഭാരത് ഷോർട്ട് ഫിലിം മേക്കിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് റെയിൽവേ ഒരുക്കുന്നത്.
വിജയിക്കുന്നവർക്ക് 1.5 ലക്ഷം രൂപ ക്യാഷ് പ്രൈസ് ആണ് നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) പ്രഖ്യാപിച്ചിരിക്കുന്നത്. നമോ ഭാരത് ട്രെയിനുകളും റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) സ്റ്റേഷനുകളും സിനിമാ, മാദ്ധ്യമ പ്രോജക്ടുകൾക്ക് മികച്ച ലൊക്കേഷനുകളാണ് എന്നത് പ്രോത്സാഹിപ്പിക്കാനാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് എൻസിആർടിസി സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കുന്നു.
മത്സരത്തിന്റെ വിശദാംശങ്ങൾ നമോ ഭാരതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. സ്വന്തത്ര സിനിമാ നിർമാതാക്കൾ, കണ്ടന്റ് ക്രിയേറ്റർമാർ, വിദ്യാർത്ഥികൾ തുടങ്ങി ആർക്കുവേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം.
സൗഹൃദം, പ്രണയം, ത്രില്ലർ തുടങ്ങി എന്ത് പ്രമേയം വേണമെങ്കിലും റീൽസ് നിർമാണത്തിനായി തിരഞ്ഞെടുക്കാം. കുറഞ്ഞ് 1080p റെസല്യൂഷനിൽ MP4, MOV ഫോർമാറ്റുകളിൽ ഇംഗ്ളീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷയിലായിരിക്കണം വീഡിയോ ചിത്രീകരിക്കേണ്ടത്.
മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിനായി പേര്, ഫോൺ നമ്പർ, വീഡിയോയുടെ പ്രമേയം, ദൈർഘ്യം എന്നിവ അടക്കം ആപ്ളിക്കേഷൻ ഫോർ നമോ ഭാരത് ഷോർട്ട് ഫിലിം മേക്കിംഗ് കോമ്പറ്റീഷൻ എന്ന തലക്കെട്ടോടെ [email protected] എന്ന മെയിൽ ഐഡിയിൽ ഇമെയിൽ ചെയ്യണം. ഡിസംബർ 20 ആണ് വീഡിയോ സമർപ്പിക്കാനുള്ള അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് 9599974559, 9711485390 എന്ന നമ്പറിൽ ബന്ധപ്പെടാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നമോ ഭാരത് ട്രെനിനുള്ളിലോ, ആർആർടിഎസ് സ്റ്റേേഷനുകളിലോ റീൽസ് അല്ലെങ്കിൽ ഷോർട്ട് ഫിലിം നിർമിക്കുകയോ ഇവയെ കേന്ദ്രകഥാപാത്രമാക്കി റീൽസ് നിർമിക്കുകയോ ആണ് ചെയ്യേണ്ടത്.
1,50000 ആണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 1,0000, മൂന്നാം സമ്മാനം 50,000. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]