
ബംഗ്ളൂരു : ഉഡുപ്പി കുന്ദാപുരയിൽ ഇന്നോവയിൽ ലോറി ഇടിച്ച് കയറി ഏഴ് മലയാളികൾക്ക് പരിക്കേറ്റ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിസിടി ദൃശ്യങ്ങൾ പുറത്ത്. കുന്ദാപുരയിലെ കുംഭാഷിയിൽ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നോവ റിവേഴ്സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ അമിത വേഗത്തിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ പൂർണമായും തകർന്ന നിലയിലാണ്.
ക്ഷേത്രദർശനത്തിന് എത്തിയ പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ മധു, ഭാര്യ അനിത, മധുവിന്റെ അയൽവാസി നാരായണൻ, ഭാര്യ വത്സല എന്നിവർക്കും, കാർ ഡ്രൈവർ വെള്ളൂർ കൊട്ടനച്ചേരി സ്വദേശി ഫസിൽ എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് സ്ത്രീകളെയും മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്ക് ഇന്നലെ ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]