
ഡമാസ്കസ്: മദ്ധ്യ സിറിയയിലെ പാൽമിറ പട്ടണത്തിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. ജനവാസ കെട്ടിടങ്ങളും ആയുധ ഡിപ്പോയും തകർന്നു. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. മരണ സംഖ്യ ഉയർന്നേക്കും. ഇറാൻ അനുകൂല സൈനിക ഗ്രൂപ്പുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.