
പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചത്. സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണു ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; സന്നിധാനത്തും പമ്പയിലും ഇടിമിന്നൽ, മഴ മുന്നറിയിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]