ദുബൈ: വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.
യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നതാണിത്. മെഡിക്കല്‍ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ല. കഴിഞ്ഞ രണ്ടു വര്‍ഷ കാലത്ത് 62 വ്യത്യസ്ത ഓപ്പറേഷനുകളിലായി 26,766 പെട്ടി ഐ ഡ്രോപാണ് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിനും വില്‍ക്കുന്നതിനുമെതിരെ നിയമം നിലവിലുണ്ട്. നിയമം പാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കും.
Read Also – അന്ന് എയര്‍ ഗൺ കൊണ്ട് വെടിയേറ്റ തെരുവുനായയെ ദത്തെടുത്തു, ഇപ്പോൾ ഇങ്ങനെയൊരു ആവശ്യവും; ശൈഖ് ഹംദാന്റെ മൃഗസ്നേഹം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]