
സ്വന്തം ലേഖിക
കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്ത് രണ്ടു തവണ തീ പിടുത്തമുണ്ടായി.
രാവിലെ 11.30 ഓടെയും, വൈകിട്ട് 4.30 ഓടെയുമായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളേജിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ ഈ തുറസായ ഭൂമിയുടെ ഏകദേശം മൂന്ന് ഏക്കറോളം വരുന്ന മൈതാനത്താണ് അഗ്നിബാധയുണ്ടായത്.
ഇവിടം കളിസ്ഥലമായും, ഒരു ഭാഗത്ത് കപ്പയടക്കമുള്ള കൃഷികളും നടത്തിയിരുന്നു.
ചുറ്റു മതിലില്ലാത്ത മൈതാനത്തിൻ്റെ ഒരു ഭാഗത്തുള്ള പുൽപ്പടർപ്പിനും, കുറ്റിക്കാടിനുമാണ് തീ പടർന്നത്.
രാവിലെ തീ കെടുത്തിയ ശേഷം അഗ്നി രക്ഷാ സേന ഉദ്യാഗസ്ഥർ മടങ്ങിയിരുന്നു. ഇതിന് ശേഷം അണയാതെ കിടന്ന കനലിൽ നിന്നാകും വീണ്ടും വൈകുന്നേരം തീ പടർന്നത് എന്ന് കരുതുന്നു.
കടുത്ത വേനലിൽ ഉണങ്ങിയ പുല്ലിനു തീ പിടിച്ച് പുകയടക്കം പരിസരമാകെ പടർന്നത് പ്രദേശവാസികളിലും, യാത്രക്കാരിലും പരിഭ്രാന്തി പരത്തി.
ചെറുവൃക്ഷങ്ങളും കത്തിനശിച്ചു.
തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
കോട്ടയത്തുനിന്നും അഗ്നിശമന സേന എത്തി രണ്ടു തവണയും, രണ്ടു മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]