
വൈക്കം: കൊച്ചിയില്‍ നിന്ന് താമസം മാറിയ നടന് ബാല എന്നാല്‍ കേരളത്തില്‍ തന്നെ വീട് എടുത്ത് താമസം ആരംഭിച്ചു. പുതിയ വീടിന്റെയെന്ന് കരുതുന്ന വീഡിയോ നടന് തന്നെ പങ്കുവച്ചു.
ബാലയും ഭാര്യയുംകൂടി വിളക്ക് കത്തിച്ച് വീടിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീടിരിക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈക്കത്താണെന്നാണ് വിവരം. ബിഗ് ബി ബാലയായി താന്‍ തിരിച്ചുവരുമെന്നും.
താന്‍ കൊച്ചിവിട്ടേന്നും, എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ എന്നും ഞാന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബാല പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ക്യാപ്ഷനായി ഇട്ടിട്ടുണ്ട്. പലരും കമന്റില്‍ സ്ഥലം വൈക്കമാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കായല്‍ക്കരയില്‍ വേസ്റ്റേണ്‍ രീതിയില്‍ ഒരുക്കിയ വിശാലമായ ജനാലകളും മറ്റും ഉള്ള വീടാണ് ബാലയുടെത്.
അതേ സമയം വീട് ബാല ഉടന്‍ ഷൂട്ടിംഗ് ചെയ്യാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയും ദമ്പതികള്‍ക്ക് താമസിക്കാനും വേണ്ടി വാങ്ങിയതാണ് എന്നാണ് ഫോട്ടോഗ്രാഫര്‍ ശാലുപേയാട് പറഞ്ഞത്. നേരത്തെ കൊച്ചിയില്‍ നിന്നും മാറി നില്‍ക്കുന്നത് സംബന്ധിച്ച് ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. “എല്ലാവർക്കും നന്ദി..ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!!
എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ..എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!!
പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം..എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ”, എന്നാണ് ബാലയുടെ വാക്കുകള്‍. View this post on Instagram A post shared by Filmactor Bala (@actorbala) ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം.
കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും നടനെ കുറിച്ച് ഡയറി വരെ എഴുതിയിട്ടുണ്ടെന്നും കോകില പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നിൽ ഞെട്ടലാണ് ഉണ്ടാക്കിയത്.
വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണെന്നുമാണ് ബാല പറഞ്ഞത്. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി.
ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ടെന്നും ബാല പറഞ്ഞിരുന്നു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പുഷ്പ 2 യുഎസ് പ്രീ-ബുക്കിംഗിൽ ‘വൈല്‍ഡ് ഫയര്‍’ ; ‘ചരിത്രം കുറിച്ചെന്ന്’ വിതരണക്കാര്‍ എആര്‍ റഹ്മാന് നല്കിയ വാക്ക് പാലിക്കാന്‍ രാം ചരണ്‍ എത്തി; ആരാധകര്‍ കൂടി, ലാത്തിചാര്‍ജ് – വീഡിയോ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]