നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളെച്ചൊല്ലി ധനുഷും നയൻതാരയും പോരടിച്ചിരുന്നു. ഇതിന് പിന്നാലെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു.
ഇപ്പോൾ നയൻതാരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാൻവി കപൂർ. ശക്തയായ സ്ത്രീയാകുന്നത് കാണുന്നതിനേക്കാൾ മറ്റൊരു പ്രചോദനമില്ല എന്നാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ശക്തയായ ഒരു സ്ത്രീ മറ്റൊരു സ്ത്രീ ശക്തയാകുന്നത് കാണുന്നതിനേക്കാൾ പ്രചോദനം നൽകുന്ന മറ്റൊന്നില്ല- എന്നായിരുന്നു ജാൻവി കപൂർ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇത് നയൻതാര ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്.
പ്രിയ ജാൻവി, ഡോക്യുമെന്ററി കണ്ടശേഷം നീ പങ്കുവെച്ച ടെക്സ്റ്റ് എന്നെ വികാരഭരിതയാക്കി. ഒരുപാട് സ്നേഹം- നയൻതാര മറുകുറിപ്പും എഴുതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]