
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന് ശ്രമം. തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുടുക്കാനാണ് ശ്രമം നടന്നത്. ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി രക്ഷപ്പെട്ടു. പേരൂർക്കട സ്വദേശി അശ്വ ഘോഷിനെ ആണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്. തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]