
.news-body p a {width: auto;float: none;} ശബരിമല: തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളെ ശബരിമല സന്നിധാനത്ത് വച്ച് പൊലീസ് പിടികൂടി. സന്നിധാനത്ത് മോഷണത്തിനായി എത്തിയവരെയാണ് പൊലീസ് പിടികൂടിയത്.
കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് സന്നിധാനം പൊലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംശയാസ്പാദമായി കണ്ട
ഇരുവരെയും പൊലീസ് ചോദ്യം ചെയ്തത്. നേരത്തെ കേസുകളുള്ളവർ, ശബരമല സീസണിൽ മോഷ്ടിക്കാൻ എത്തുന്നവർ എന്നിങ്ങനെയുള്ള ഒരു ഡാറ്റ പൊലീസിന്റെ കൈവശമുണ്ട്.
അതിൽപ്പെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവർ ജോലിക്കായി എത്തിയെന്നാണ് ചോദ്യം ചെയ്യലിൽ വിശദീകരിച്ചത്.
എന്നാൽ ജോലിയുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ഇവരുടെ കൈവശമില്ല.
ഇവരോട് ശബരിലയിൽ നിന്ന് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാട്ടിൽ ഒളിച്ച ഇവർ മോഷണശ്രമം നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു.
ഇവരെ റാന്നി കോടതിയിൽ ഹാജരാക്കും. ഇവർ തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]