
.news-body p a {width: auto;float: none;} നടി കീർത്തി സുരേഷ് വിവാഹിതയാകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദീർഘകാല സുഹൃത്തായ ആന്റണി തട്ടിൽ ആണ് വരനെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുകയാണ് ആന്റണി എന്നാണ് വിവരം. അടുത്ത മാസം ഗോവയിൽ വച്ച് ഇരുവരും വിവാഹതിരാകുമെന്നാണ് സൂചന.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നാണ് വിവരം. ഡിസംബർ 11, 12 തീയതികളിലായിരിക്കും വിവാഹം.
ഇതുവരെ നടിയോ കുടുംബാംഗങ്ങളോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ വിവാഹ പ്രഖ്യാപനം ഉണ്ടായേക്കും.
നർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. നടിയുടെ വിവാഹ വാർത്ത പല തവണ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്.
നേരത്തെ വ്യസായിയായ ഫർഹാനുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം വെെകാതെയുണ്ടാകുമെന്നു ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നടി തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. പിന്നാലെ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു.
2000 തുടക്കത്തിൽ ബാലതാരമായാണ് കീർത്തി സിനിമാ ലോകത്ത് എത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തിലെത്തി.
ഇന്ന് തമിഴ്, തെലുങ്ക് അടക്കമുള്ള മേഖലയിൽ മുൻനിര അഭിനേതാക്കളിൽ ഒരാളാണ്. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]