
മലയാളം സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന വിശേഷണത്തോടെയാണ് റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ മാർക്കോയുടെ ഫസ്റ്റ് സിങ്കിളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയാണ്.
മാർക്കോയുടെ ആദ്യ ഗാനത്തിന്റെ പ്രമോയും ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിട്ടുണ്ട്. സലാർ, കെജിഎഫ് ഫ്രാഞ്ചൈസികളിൽ അതിഗംഭീരമായ സംഗീതം ഒരുക്കിയ രവി ബസ്റൂർ ആണ് മാർക്കോയിലും പാട്ടൊരുക്കുന്നത്. ഡബ്സി ആലപിച്ച് വിനായക് ശശികുമാർ വരികളെഴുതിയ ഗാനം നവംബർ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അടുത്തിടെ റിലീസ് ചെയ്ത മാർക്കോയുടെ ടീസറിന് വൻ വരവേൽപ്പ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പുത്തൻ അപ്ഡേറ്റും ഏവരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. 100 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രംഗങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ത്രില്ലറാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം.
കൊലപാതകം ആത്മഹത്യയാക്കിയോ ? ‘ആനന്ദ് ശ്രീബാല’യിലൂടെ മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു
അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]