
കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക് കരാര്‍ ലംഘിച്ചതായി രേഖകള്‍. കരാറിന് വിരുദ്ധമായി മറ്റൊരു കമ്പനിക്ക് ബയോമൈനിങിന് ഉപകരാര്‍ നല്‍കുകയായിരുന്നു. കൊച്ചി കോര്‍പറേഷന്റെ അനുമതിയില്ലാതെ ഉപകരാര്‍ നല്‍കരുതെന്ന വ്യവസ്ഥയാണ് സോണ്ട ലംഘിച്ചത്. ബ്രഹ്മപുരത്ത് തന്നെയുള്ള അരാഷ് മീനാക്ഷി എന്ന കമ്പനിക്കാണ് 22.5 കോടി രൂപക്ക് ബയോമൈനിംഗ് ജോലി പകുതിയിലും കുറഞ്ഞ തുകക്ക് കൈമാറിയത്. സോണ്ടയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കോര്പറേഷന് ഇത് മതിയായ കാരണമാണെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
ബ്രഹ്മപുരത്ത് നേരത്തേ സംഭരിച്ച അഞ്ച് ലക്ഷം ടണ്‍ മാലിന്യം ബയോമൈനിംഗ് നടത്താന്‍ 54.9 കോടിക്കാണ് 2021 ല്‍ സോണ്ട കമ്പനി കരാറെടുത്തത്. കോര്‍പറേഷനുമായുള്ള കരാറൊപ്പിട്ട് രണ്ടരമാസം കഴിഞ്ഞപ്പോള്‍ സോണ്ട ഈ ജോലി മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്കി. 54.9 കോടിക്ക് കരാറെടുത്ത ജോലി പകുതിയിലും കുറഞ്ഞ തുകക്ക് അരാഷ് മീനാക്ഷിക്ക് മറിച്ചു കൊടുത്തത്.
2021 നവംബര്‍ 20 ന് സോണ്ടയും അരാഷ് മീനാക്ഷിയും തമ്മില്‍ ഒപ്പിട്ട കരാറിന്റെയും വര്‍ക് ഓഡററിന്റെയും പകര്‍പ്പാണ് പുറത്ത് വന്നത്. കോര്‍പറേഷനുമായുള്ള സോണ്ടയുടെ കരാറിലെ ക്ലോസ് 35 ല്‍ അനുമതിയില്ലാതെ ഉപകരാര്‍ നല്കിയാല് കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയുടെ നഗ്നമായ ലംഘനം നടന്നുവെന്ന് മാത്രമല്ല അരാഷ് മീനാക്ഷി കമ്പനിയുടെ പശ്ചാത്തലം കൂടി സംശയിക്കപ്പെടുകയാണ്. സോണ്ട ഇന്‍ഫ്രാടെകിന് ബയോമൈനിംഗിന് പോലുമുള്ള സാങ്കേതിക വൈദഗ്ധ്ധ്യമോ സംവിധാനമോ ഇല്ലെന്ന് കൂടി ഇതോടു കൂടി വ്യക്തമാകുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]