ഇസ്ലാമാബാദ്: പ്രമുഖ പാകിസ്ഥാനി ടെലിവിഷൻ അവതാരകയും സോഷ്യൽ മീഡിയ താരവുമായ മാദിറ മുഹമ്മദിന്റെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നേരത്തെ പാകിസ്ഥാനിലെ മറ്റൊരു സോഷ്യൽ മീഡിയ താരമായ ഇംഷ റെഹ്മാന്റെയും ഇന്തോനേഷ്യൽ ഇ-സ്പോർട്സ് താരമായ ലിഡിയ ഒനികിന്റെയും സ്വകാര്യ വീഡിയോകൾ നേരത്തെ സമാനമായ തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അതേസമയം തന്റെ പേരും ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ചിത്രങ്ങളും ആളുകൾ ദുരുപയോഗം ചെയ്യുകയാണെന്ന് മാദിറ മുഹമ്മദ് പ്രതികരിച്ചു. ചിത്രങ്ങളുപയോഗിച്ച് വ്യാജ ദൃശ്യങ്ങളുണ്ടാക്കുന്നത് അന്തസില്ലാത്ത നടപടിയാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ടിവി അവതാരമെന്നതിൽ ഉപരി ഗായിക, നടി, ഡാൻസർ എന്നിങ്ങനെയുള്ള നിലകളിൽ കൂടി പ്രശസ്തയായ മാദിറ മുഹമ്മദിന് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളോവർമാരുണ്ട്.
നേരത്തെ സ്വകാര്യ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ ടിക് ടോക്ക് താരം ഇംഷ റഹ്മാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. സ്വകാര്യ വീഡിയോകൾ മനഃപൂർവ്വം പരസ്യമാക്കിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതോടെയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ താരം മിനാഹിൽ മാലിക്കിന്റെ സ്വകാര്യ വീഡിയോയും ചോർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]