ഹൈദരാബാദ്∙ ഈ വർഷത്തെ ആദ്യ വിജയം, പുതിയ കോച്ച് മനോലോ മാർക്കസിനു കീഴിൽ ആദ്യ വിജയം– മലേഷ്യയെ രാജ്യാന്തര സൗഹൃദ മത്സരത്തിൽ നേരിടുമ്പോൾ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മനസ്സിലിതാണ്! ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (125) പിന്നിലുള്ള ടീമാണു മലേഷ്യ (133) എന്നതാണ് പ്രതീക്ഷയ്ക്കു കരുത്തു പകരുന്നത്. സീനിയർ താരം സന്ദേശ് ജിങ്കാൻ പരുക്കു ഭേദമായി തിരിച്ചെത്തുന്നതും സന്തോഷ വാർത്തയാണ്. ഇന്ന് രാത്രി 7.30നാണ് കിക്കോഫ്.
ഈ വർഷം 10 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതിൽ ആറെണ്ണം തോറ്റു. 4 സമനില. കഴിഞ്ഞ വർഷം മെർദേക്ക കപ്പിലാണ് ഇന്ത്യയും മലേഷ്യയും അവസാനം ഏറ്റുമുട്ടിയത്. സെമിയിൽ 4–2ന് ആയിരുന്നു മലേഷ്യൻ വിജയം. മാർച്ചിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനു മുൻപുള്ള ഇന്ത്യയുടെ അവസാന രാജ്യാന്തര പോരാട്ടമാണിത്.
English Summary:
India vs Malaysia Friendly Football Match – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]