ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കി. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷൻസും മൂവിവേഴ്സ് സ്റ്റുഡിയോസും ചേർന്നാണ്.
നയൻതാരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ റോൾ ആണ് ‘റാക്കായി’. പീരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽപ്പെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രീപ്രൊഡക്ഷൻ ജോലികൾ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും അവർ അറിയിച്ചു. വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ