കൊല്ലം: ചെരുപ്പ് ഗോഡൗണിൽ വൻ തീപിടിത്തം. കൊല്ലം കുന്നിക്കോടിന് സമീപം മേലിലയിലാണ് സംഭവം. ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
മേലില കുറ്രിക്കോണത്ത് മന്നാ വില്ലയിൽ ബിനു ജോർജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗൺ. പുലർച്ചെ തീ പടർന്ന വിവരമറിഞ്ഞ് പത്തനാപുരം അഗ്നിശമനസേനാ നിലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും തീ കെടുത്താനായില്ല. പിന്നീട് പുനലൂർ, കൊട്ടാരക്കര എന്നീ നിലയങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ കൂടി എത്തി. കഠിന പരിശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്.
ഗോഡൗണിലെ 80 ശതമാനത്തിലധികം ചെരുപ്പുകളും കത്തിനശിച്ചു. താഴത്തെ നിലയിലുള്ള വീട്ടിലേക്കോ സമീപത്തെ വീടുകളിലേക്കോ തീ പടരാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങ8 മുൻകരുതലെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]