മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു ദുരൂഹസാഹചര്യത്തിലിന്റെ’ പൂജാ വേളയില്‍ രണ്ട് ചിത്രങ്ങള്‍കൂടി പ്രഖ്യാപിച്ച് ലിസ്റ്റിന് സ്റ്റീഫന്‍. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയുന്ന ചിത്രമാണ് ഒരു ദുരൂഹസാഹചര്യത്തില്‍. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും. വയനാട് കുറുവാ ദ്വീപിനടുത്തുള്ള ക്രിസ്റ്റല്‍ കുറുവ റിസോര്‍ട്ടില്‍വച്ചാണ് പൂജാ ചടങ്ങ് നടന്നത്.
നവാഗതനായ അമല്‍ ഷീല തമ്പി സംവിധാനം ചെയുന്ന ബിജു മേനോന് ചിത്രം, ഗരുഡന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയുന്ന പുതിയ ചിത്രം എന്നിവയാണ് ലിസ്റ്റിന് സ്റ്റീഫന്‍ പ്രഖ്യാപിച്ചത്. ഇത് കൂടാതെ റിലീസിന് തയ്യാറെടുക്കുന്ന രണ്ട് ചിത്രങ്ങള്‍ കൂടി മാജിക് ഫ്രെയിംസിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയുന്ന എക്സ്ട്രാ ഡീസന്റ് (ഇ.ഡി), ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയുന്ന ദിലീപിന്റെ 150-ാം ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്നിവയാണ് റിലീസിന് തയാറെടുക്കുന്ന മാജിക് ഫ്രെയിംസ് ചിത്രങ്ങള്‍.
നേരത്തെ, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘സന്തോഷ് ട്രോഫി ‘എന്ന ചിത്രവും മാജിക് ഫ്രെയിംസ് പ്രഖ്യാപിച്ചിരുന്നു.
പൂജ നടന്ന ‘ഒരു ദുരൂഹസാഹചര്യത്തില്‍’ എന്ന ചിത്രത്തില്‍ ലിസ്റ്റിന് സ്റ്റീഫനോടൊപ്പം കുഞ്ചാക്കോ ബോബനും നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നു എന്ന പ്രത്യേകതയുമുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
കൊ പ്രൊഡ്യുസര്‍ ജസ്റ്റിന് സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്.പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്.ക്യാമറ അര്ജുന് സേതു. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സംഗീതം ഡോണ്‍ വിന്‍സന്റ്. ആര്‍ട്ട് ഇന്ദുലാല്‍ കാവീദ്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്. സൗണ്ട് മിക്സിങ് വിപിന്‍ നായര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യര്‍. കോസ്റ്റ്യൂം മെല്‍വി ജെ. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വര്‍.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്. സ്റ്റണ്ട് മാസ്റ്റര്‍ വിക്കി, ലൊക്കേഷന്‍ മാനേജര്‍ റഫീഖ് പാറക്കണ്ടി. അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. പി ആര് ഓ – മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി.മാര്‍ക്കറ്റിംഗ് – സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ് ,ഡിജിറ്റല്‍ പ്രൊമോഷന്‍സ് – ആഷിഫ് അലി, മാര്ട്ടിന് ജോര്‍ജ്, അഡ്വര്‍ടൈസിങ്- ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി ലൊക്കേഷനുകളിലാണ് ചിത്രത്തിന്റ ചിത്രീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]