കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ മോഷണസംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി സന്തോഷ് പിടിയിൽ. നാല് മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് പിടിയിലായത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്ന വഴിയാണ് സന്തോഷ് ചാടിപ്പോയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എറണാകുളത്ത് വ്യാപകപരിശോധന നടത്തിവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
തമിഴ് നാടോടി സ്ത്രീകളോടൊപ്പമാണ് പ്രതി ആദ്യം ഒളിവിൽ കഴിഞ്ഞത്. അവിടെ നിന്ന് പ്രതിയെ പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുന്നതിനിടെ സ്ത്രീകളുടെ സഹായത്തോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]