സിഡ്നി∙ രണ്ടാം മത്സരവും വിജയിച്ച് പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. സിഡ്നിയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ 13 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 19.4 ഓവറിൽ 134 റൺസിന് ഓൾഔട്ടായി.
സഞ്ജു ‘അടുത്ത ധോണി’യെന്ന് 2009ൽത്തന്നെ പ്രവചനം: തന്റെ പഴയ ട്വീറ്റ് ‘പൊടി തട്ടിയെടുത്ത്’ ശശി തരൂർ!
Cricket
അർധ സെഞ്ചറി നേടിയ ഉസ്മാൻ ഖാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 38 പന്തുകൾ നേരിട്ട ഉസ്മാൻ ഖാൻ 52 റൺസെടുത്തു. 28 പന്തുകൾ നേരിട്ട ഇർഫാൻ ഖാൻ 37 റൺസുമായി പുറത്താകാതെനിന്നു. മറ്റു മുൻനിര ബാറ്റര്‍മാർക്കൊന്നും തിളങ്ങാൻ സാധിക്കാതെ പോയതോടെയാണ് പാക്കിസ്ഥാൻ ചെറിയ സ്കോറിൽ ഒതുങ്ങിയത്. നാലോവറുകൾ പന്തെറിഞ്ഞ പേസർ സ്പെൻസർ ജോൺസൻ 26 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി.
ആദ്യം ബാറ്റു ചെയ്ത ഓസീസിനായി മാത്യു ഷോർട് (17 പന്തിൽ 32), ആരൺ ഹാർഡി (23 പന്തിൽ 28), ഗ്ലെൻ മാക്സ്വെൽ (20 പന്തിൽ 21), ജേക് ഫ്രേസർ മകുർഗ് (ഒൻപത് പന്തിൽ 20) എന്നിവർ സ്കോർ കണ്ടെത്തി. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് നാലും അബ്ബാസ് അഫ്രീദി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
പത്താമനായെത്തി 36 പന്തിൽ 37 റൺസും 39 റൺസ് കൂട്ടുകെട്ടും, ഒടുവിൽ ടീം ജയിച്ചത് 11 റൺസിന്; ബാറ്റെടുത്താലും ഷമി ഹീറോയാ…!
Cricket
ബ്രിസ്ബേനില്‍ നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 29 റൺസിനു വിജയിച്ചിരുന്നു. ഹൊബാർട്ടിൽ തിങ്കളാഴ്ചയാണ് മൂന്നാം പോരാട്ടം. ഒരു കളിയെങ്കിലും ജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കാനായിരിക്കും പാക്കിസ്ഥാന്റെ ശ്രമം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര പാക്കിസ്ഥാന് 2–1ന് സ്വന്തമാക്കിയിരുന്നു.
English Summary:
Australia beat Pakistan in second T20 match