
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ രണ്ട് കടകളിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം ഒടയോല പള്ളിക്കൽ ബസാർ സ്വദേശി പ്രണവ് ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ കൊടിയത്തൂർ പന്നിക്കോടിന് സമീപം കവിലടയിൽ വാടകക്ക് താമസിക്കുകയാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് മോഷണം നടന്നത്.
മാവൂർ ബസ് സ്റ്റാൻഡിന് മുൻവശത്തെ പാരീസ് ലേഡീസ് ടൈലർ ഷോപ്പിലും തൊട്ടടുത്തെ പി എം ആർ വെജിറ്റബിൾസിലുമാണ് മോഷണം നടന്നത്. രണ്ട് കടകളിൽ നിന്നായി 65,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു.
മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ അന്നുതന്നെ വ്യക്തതയോടെ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ മോഷണം നടന്ന കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം മാവൂർ ഭാഗത്ത് നടന്ന മോഷണ പരമ്പരയിലെ പ്രതിയെയും പൊലീസ് ഇന്നലെ പിടികൂടിയിരുന്നു.
കവുങ്ങിലെ അടയ്ക്കകൾ പതിവായി മോഷണം പോകുന്നു; കര്‍ഷകന്റെ വിഷമം പരിഹരിക്കാൻ പൊലീസിറങ്ങി, പ്രതികള്‍ പിടിയിൽ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]