![](https://newskerala.net/wp-content/uploads/2024/11/surendran_1200x630xt-1024x538.jpg)
പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ. ജൂനിയർ മാൻഡ്രേക്ക് സിനിമയുമായി സന്ദീപിനെ താരതമ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ജൂനിയര്‍ മാൻഡ്രേക്ക് എന്നൊരു സിനിമയുണ്ട്. വോട്ടെണ്ണൽ ദിവസമായ 23 കഴിഞ്ഞും സന്ദീപിനെ അവിടെ തന്നെ (കോൺഗ്രസിൽ)നിര്‍ത്തണം, തിരിച്ചയക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം.
സന്ദീപ് വാര്യര്‍ പറയുന്നത് തേഞ്ഞൊട്ടിയ ആരോപണങ്ങളാണ്. ഒന്നും ഗൗരവമായി എടുത്തിട്ടില്ല. പ്രത്യയശാസ്ത്രം ഉള്ളവർ ഒരു സീറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പോകുമോ ? കോൺഗ്രസിന്റെ സ്നേഹത്തിന്റെ കട ഇന്ത്യയിൽ എവിടെയൊക്കെ തുറന്നിട്ടുണ്ടെന്നും പൂട്ടിയിട്ടുണ്ടെന്ന് നമ്മൾ കണ്ടതാണ്.
സന്ദീപ് വാര്യർ ഇനി കോൺഗ്രസുകാരൻ; ‘സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുത്തു, ബിജെപിയിൽ വീര്‍പ്പ് മുട്ടിക്കഴിഞ്ഞു’
ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻ താടികളല്ല ബിജെപിയും ആർഎസ്എസും. 23 ന് പെട്ടി പൊളിക്കുമ്പോൾ ഇതിനെല്ലാം മറുപടി സതീശന് കിട്ടിയിരിക്കും. കോൺഗ്രസിൽ വിഡി സതീശൻ മുങ്ങാൻ പോകുകയാണ്. ഇത് സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാകും. പാലക്കാട് യുഡിഎഫ് തോറ്റ് ബിജെപി ജയിച്ചാൽ വിഡി സതീശൻ രാജി വെക്കുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട് വീണ്ടുമൊരു ട്വിസ്റ്റ്, ബിജെപിയോട് തെറ്റി ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]