ജൊഹാനസ്ബര്ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ഇരട്ട സെഞ്ച്വറിയിൽ പ്രതികരിച്ച് സഞ്ജു സാംസൺ. സെഞ്ച്വറി നേട്ടത്തിൽ അധികം സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ സെഞ്ച്വറി നേടിയതിനുശേഷം കൂടുതൽ സംസാരിച്ചു. അതിന് പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായെന്ന് താരം തമാശരൂപേണ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താവുകയായിരുന്നു.
‘ജീവിതത്തിൽ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകൾ. അപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നിൽതന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനമായി അധ്വാനിച്ചു. അതിന്റെ ഫലമാണ് ലഭിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ അഭിഷേകും തിലകും കാര്യമായി സഹായിച്ചു. തിലകിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് നിസംശയം പറയാം. എന്തായാലും കൂടുതൽ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ കൂടുതൽ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായി’- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
സഞ്ജു സാംസണിന്റെയും തിലക് വർമയുടെയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിൽ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നേരത്തേ അടിച്ചു തകർത്ത സഞ്ജു 56 പന്തിൽ 6 ഫോറും 9 സിക്സും ഉൾപ്പെടെ പുറത്താകാതെ 109 റൺസും തിലക് 47 പന്തിൽ 9 ഫോറും 10 സിക്സും ഉൾപ്പെടെ പുറത്താകാതെ 120 റൺസുമാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]