![](https://newskerala.net/wp-content/uploads/2024/11/1731742712_new-project-8-_1200x630xt-1024x538.jpg)
സമൂഹത്തിലെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് സ്ത്രീധനം. നിയമം മൂലം ഇന്ത്യയിൽ സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും സജീവമായി അത് വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവരുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ രക്തസാക്ഷികളായ അനേകം സ്ത്രീകൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്നും മരിച്ച് ജീവിക്കുന്നവരുമുണ്ട്. സ്ത്രീധനം വാങ്ങുന്ന കാര്യത്തിൽ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും എല്ലാം കണക്കാണ് എന്നതാണ് അവസ്ഥ.
ഇപ്പോഴിതാ, 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര് എന്നൊരു പൊലീസ് കോൺസ്റ്റബിൾ കസ്റ്റഡിയിലായ വാർത്തയാണ് ആഗ്രയിൽ നിന്നും വരുന്നത്. നവംബർ 13 -ന് രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന്റെ ചടങ്ങുകൾ നടക്കവേ താൻ ചോദിച്ച സ്ത്രീധനം തന്നില്ലെങ്കിൽ ചടങ്ങ് തുടരില്ലെന്ന് വരൻ വാശിപിടിക്കുകയായിരുന്നു. വരന്റെ ആവശ്യം കേട്ട വധു ആകെ തരിച്ചുപോയി. ഒടുവിൽ ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി എന്നും റിപ്പോർട്ടുകൾ പറയുന്നു.
പിന്നീട്, ഇവിടെ തർക്കം രൂക്ഷമായതോടെ ഗാസിയാബാദിലെ സബ് ഇൻസ്പെക്ടർ കൂടിയായ വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നത്രെ.
വരന് വീട്ടിലേക്കുള്ള വിവിധ ഉപകരണങ്ങളടക്കം ലക്ഷങ്ങൾ വില വരുന്ന പലതും വധുവിന്റെ പിതാവ് നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ, ഇതിന് പുറമേ 30 ലക്ഷം രൂപ പണമായി തന്നെ വേണം എന്ന് വരൻ വാശി പിടിക്കുകയായിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരൻ പണം ആവശ്യപ്പെട്ടത്. ഇതിൽ വധു ആദ്യം മുതലേ അസ്വസ്ഥയായിരുന്നു ഒടുവിൽ അവൾ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നിന്നും വിവാഹം വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നത്രെ.
പിന്നാലെയാണ് സബ് ഇൻസ്പെക്ടർ കൂടിയായ അച്ഛൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതും വരനെ കസ്റ്റഡിയിലെടുക്കുന്നതും.
സമൂഹ വിവാഹം, സിന്ദൂരമിടാനോ ചടങ്ങിൽ പങ്കെടുക്കാനോ തയ്യാറാവാതെ ദമ്പതികൾ, ചോദ്യം ചെയ്തപ്പോൾ സത്യം പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]