![](https://newskerala.net/wp-content/uploads/2024/11/fotojet-2024-11-16t113401.692_1200x630xt-1024x538.jpg)
ലണ്ടന്‍: യുകെയില്‍ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിലെ നഴ്സിങ് ഹോമിലെ ജോലിക്കിടെയാണ് സംഭവം ഉണ്ടായത്.
നഴ്സിങ് ഹോമിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. ഇതിനിടെ ലോഫ്റ്റില്‍ റിപ്പയര്‍ ജോലിക്ക് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ അബിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം. മൂന്ന് ദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് അബിനും ഭാര്യയും യുകെയില്‍ എത്തിയത്.
Read Also – ജോലിക്ക് പോകാൻ ടാക്സിയിൽ സഞ്ചരിക്കുമ്പോൾ അപകടം; കുവൈത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു
ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ. വെള്ളാശേരി വെട്ടുവഴിയിൽ മത്തായിയുടെ മകനാണ്. ഭാര്യ: ഡയാന. മക്കൾ: റയാൻ, റിയ. അപകട വിവരമറിഞ്ഞ് സഹോദരൻ കാനഡയിൽ നിന്നും യുകെയിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]