![](https://newskerala.net/wp-content/uploads/2024/11/465083507-1098388898546605-2258734539945325795-n_1200x630xt-1024x538.jpg)
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികള്‍ക്കായി വീട്ടിൽ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു സ്പെഷ്യൽ മസാല കോൺ പരിചയപ്പെടാം.
വേണ്ട ചേരുവകൾ
ചോളം – 4 എണ്ണം
പച്ചമുളക്- 1 എണ്ണം
മല്ലിയില- 4 സ്പൂൺ
ഉപ്പ് – 1/2 സ്പൂൺ
ഇഞ്ചി – 1 സ്പൂൺ
പുളി -1/4 സ്പൂൺ
വെള്ളം – ആവശ്യത്തിന്
ഉപ്പ് -1 സ്പൂൺ
എണ്ണ -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചോളം ആദ്യം കുറച്ചു വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ ഒന്ന് വേവിച്ചെടുക്കുക. വെന്തതിനുശേഷം വെള്ളം മുഴുവനായി കളഞ്ഞതിനുശേഷം നമുക്ക് ഒരു ചമ്മന്തി ഉണ്ടാക്കിയെടുക്കുന്നതിനായി മിക്സിയുടെ ജാറിലേയ്ക്ക് ആവശ്യത്തിന് പുളി, ഇഞ്ചി, മല്ലിയില, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഈ ഒരു മിക്സിലേയ്ക്ക് കുറച്ച് എണ്ണ കൂടി ഒഴിച്ചു കൊടുക്കാം. നന്നായി ഇത് ഇളക്കി യോജിപ്പിച്ചതിനുശേഷം നല്ല കട്ടിയിൽ തന്നെ ഇതിനെ നമുക്ക് ചോളത്തിലേയ്ക്ക് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതോടെ മസാല കോൺ റെഡി.
വീഡിയോ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]