![](https://newskerala.net/wp-content/uploads/2024/11/1731736346_image_1200x630xt-1024x538.jpg)
വാട്ടർഫോർഡ് : വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ(WMA) ഫുട്ബോൾ ടൂര്‍ണമെന്റ് നടത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്റർ കപ്പ് സീസൺ വൺ” നവംബർ 30ന് ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. ഓൾ അയർലൻഡ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അയർലൻഡിലെ 20ൽപരം പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും
രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 30 വയസിന് മുകളിലുള്ളവര്‍ക്കും, 30 വയസിന് താഴെയുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കും. റണ്ണേഴ്സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കും.
ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ; മാൻ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരിസുമായത് തിലക് വർമ
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഓൾ അയർലൻഡ് ഫുട്ബോൾ മേളയിലേക്ക് അയർലണ്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]