
.news-body p a {width: auto;float: none;} ആലപ്പുഴ: പുന്നപ്രയിൽ വീണ്ടും കുറുവ സംഘം എത്തിയതായി റിപ്പോർട്ടുകൾ. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് പ്ലാപറമ്പിൽ വിപിൻ ബോസ് എന്ന യുവാവാണ് മോഷ്ടാവിനെ കണ്ടത്.
ഇയാളുമായുള്ള സംഘർഷത്തിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ പറവൂർ കുമാരമംഗലത്തെ അഞ്ച് വീടുകളിൽ കവർച്ച നടത്താനാണ് സംഘം എത്തിയതെന്നാണ് വിവരം.
ഭക്ഷണം വാങ്ങാൻ വേണ്ടി വീടിന് പുറത്തിറങ്ങിയതായിരുന്നു വിപിൻ. ഈ സമയം ശബ്ദം കേട്ട് നോക്കിയപ്പോൾ ബർമൂഡയിട്ട്, മുഖം തോർത്തുകൊണ്ട് മറച്ചയൊരാളെ കണ്ടു.
ഇതുകണ്ടതും കളരിപ്പയറ്റ് പരിശീലകനായ വിപിൻ കള്ളനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൈയിലെ ഇടിവള കൊണ്ട് മോഷ്ടാവ് വിപിന്റെ മൂക്കിലിടിക്കുകയും തമിഴിൽ എന്തൊക്കെയെ പറയുകയും ചെയ്തു.
കൂടാതെ പോക്കറ്റിൽ നിന്ന് കല്ലുപോലത്തെ ഒരു സാധനമെടുത്ത് മുഖത്തിടിച്ചു. ഇതിനിടയിൽ മോഷ്ടാവിന്റെ മുഖം മറച്ചിരുന്ന തോർത്ത് അഴിഞ്ഞുവീണു.
ഇയാളുടെ മുഖം വിപിൻ വ്യക്തമായി കണ്ടിട്ടുണ്ട്. കൂടാതെ രണ്ടംഗ കുറവാ സംഘാംഗങ്ങൾ ഓടിപ്പോകുന്ന ദൃശ്യം പ്രദേശത്തെ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. പ്രദേശത്ത് രണ്ടാം തവണയാണ് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നത്.
ബുധനാഴ്ച പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ മോഷണസംഘം ചേന്ദമംഗലം പാലത്തിന് സമീപത്തുള്ള കരിമ്പാടം, കുമാരമംഗലം, തൂയിത്തറ എന്നീ പ്രദേശങ്ങളിൽ എത്തിയിരുന്നു. കരിമ്പാടത്തെ ഒരു വീട്ടുകാർ വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ താഴത്തെ കുറ്റി ഇളക്കിയിരുന്നു. മുഖംമൂടി ധരിച്ച് കൈയിൽ ആയുധങ്ങളുമായി വീടുകളുടെ പിന്നിലെ വാതിലുകൾ തുറക്കാനാണ് ശ്രമിച്ചത്.
ഒരു വീട്ടിൽ കമ്പിപ്പാര ഉപേക്ഷിച്ചിട്ടുണ്ട്. വീടുകളിൽ പുറത്തിട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് സംഘം മുഖം മറച്ചത്.
പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കുറുവാ സംഘം പകൽ ആക്രിപെറുക്കിയും വിവിധ സ്ഥാപനങ്ങളിൽ തൊഴിലെടുത്തും സ്ഥലങ്ങളെല്ലാം നിരീക്ഷിച്ച് കുറുവാ സംഘം രാത്രിയാണ് മോഷണം നടത്തുക.
2021ൽ 75ഓളം പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. വ്യത്യസ്തമായ കവർച്ചാ രീതി
മാരകആയുധങ്ങളുമായി രാത്രികാല സഞ്ചാരം
ഏതടവും പയറ്റും.
വകവരുത്താനും മടിയില്ല.
സംഘത്തിൽ ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവർ വരെ
പെട്ടെന്ന് കീഴ്പ്പെടുത്താൻ കഴിയാത്ത ആളുകൾ
പിടിയിലായത് പാലക്കാട് മാത്രം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]