![](https://newskerala.net/wp-content/uploads/2024/11/drug-arrest_1200x630xt-1024x538.jpg)
ദില്ലി: കൊറിയർ സെന്ററിൽ നടത്തിയ പരിശോധയിൽ പിടിച്ചെടുത്തത് 900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന്. ദില്ലിയിലെ കൊറിയർ സെന്ററിൽ നടത്തിയ റെയ്ഡിലാണ് വൻ തോതിൽ ലഹരി മരുന്ന് പിടിയിലായത്. 900 കോടി രൂപ വിലയുള്ള 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്നാണ് പിടികൂടിയത്. കൊറിയർ സെന്ററിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യുറോ നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആ ഫോട്ടോ കണ്ട രേഖ ഉറപ്പിച്ചു, വിടില്ല! പിന്നാലെ സഹോദരന് വിവാഹം ആലോചിച്ചു, കുടുങ്ങിയത് ‘മാട്രിമോണി’ തട്ടിപ്പ്
സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. എൻ സി ബി ഇന്ന് 82.53 കിലോഗ്രാം ഉയർന്ന ഗ്രേഡ് കൊക്കെയ്നാണ് കണ്ടുകെട്ടിയത്. ഒറ്റദിവസത്തിനുള്ളിൽ നിയമവിരുദ്ധ മയക്കുമരുന്ന് പിടികൂടുന്ന ഇത്തരം വലിയ മുന്നേറ്റങ്ങൾ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രകടമാക്കുന്നുവെന്നും ഷാ കുറിച്ചു. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരെയുള്ള ഞങ്ങളുടെ വേട്ടയാടൽ നിർദയം തുടരുമെന്നും ആഭ്യന്തരമന്ത്രി വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]