
ഫൈസല്‍ ഫസലുദീന്റെ സംവിധാനത്തില്‍ സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മിക്കുന്ന ‘മേനേ പ്യാര് കിയാ’ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചങ്ങനാശേരി ആനന്ദാശ്രമത്തില്‍ നടന്ന ചടങ്ങില്‍ മഫത്ലാല്‍ സി.ഇ.ഒ.
രഘുനാഥ് ബാലകൃഷ്ണന് ഭദ്രദീപം തെളിയിച്ചു. തമിഴിലെ പ്രശസ്ത നടി പ്രീതി മുകുന്ദന് ചിത്രത്തില്‍ നായികയായി എത്തുന്നു.
ഹൃദു ഹറൂണ്‍, പ്രീതി മുകുന്ദന്, മിഥുട്ടി, അര്‍ജ്യു, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റെഡിന് കിങ്സ്ലി, ത്രിക്കണ്ണന്‍, മൈം ഗോപി, ബോക്സര്‍ ധീന, ജഗദീഷ് ജനാര്‍ഥന്‍, ജിവിന് റെക്സ, ബിബിന്‍ പെരുമ്പിള്ളി, അസ്കര്‍ അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഛായാഗ്രഹണം ഡോണ്‍ പോള്‍.
കണ്ണന് മോഹന്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അജ്മല്‍ ഹസ്ബുല്ല സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു. ഫൈസല്‍ ഫസലുദീന്, ഫൈസല്‍ ബഷീര്‍ എന്നിവര്‍ തിരക്കഥ ഒരുക്കുന്നു.
ആര്‍ട് ഡയറക്ടര്‍ – സുനില്‍ കുമരന്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ബിനു നായര്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ശിഹാബ് വെണ്ണല, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, മേക്കപ്പ് – ജിതിന് പയ്യനൂര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സൗമ്യധ വര്‍മ്മ, ഡി.ഐ. – ബിലാല്‍ റഷീദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – ആന്റണി കുട്ടമ്പുഴ, വിനോദ് വേണുഗോപാല്‍, സംഘടനം – കലൈ കിങ്സന്, ഡിസൈന്‍- യെല്ലോ ടൂത്സ്, സ്റ്റില്‍സ് – ഷൈന്‍ ചെട്ടികുളങ്ങര, പി.ആര്.ഒ.
– എ.എസ്. ദിനേശ്, ശബരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]