
ധീരജവാന് മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രാജ്കുമാര് പെരിയസാമി സംവിധാനംചെയ്ത ചലച്ചിത്രമാണ് ‘അമരന്’. മേജര്‍ മുകുന്ദ് വരദരാജനായി ശിവകാര്‍ത്തികേയനും മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിന്റെ വേഷത്തില്‍ സായ് പല്ലവിയുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ചിത്രത്തിന്റെ ട്രെയ്ലറും സിനിമയിലെ ഗാനങ്ങളുമെല്ലാം വലിയ ആരാധകശ്രദ്ധ നേടിയിരുന്നു. അമരനിലെ സായ് പല്ലവിയുടെ ഇന്‍ഡ്രോ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
നിരവധി റീക്രിയേറ്റഡ് വീഡിയോകളാണ് ഇതിനുണ്ടായത്. ചലച്ചിത്രതാരം മുക്തയുടെ മകള്‍ കിയാര എന്ന കണ്മണി റബേക്ക വര്‍ഗീസ് ആയി അഭിനയിച്ചുകൊണ്ട് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്.
ഇന്ദു എന്ന കഥാപാത്രത്തിന്റെ വേഷങ്ങളും ഭാവങ്ങളും അനുകരിച്ച് കുട്ടിത്തം തുളുമ്പുന്ന മുഖവുമായി കണ്മണി അവതരിപ്പിച്ച വീഡിയോക്ക് താരങ്ങളടക്കം പ്രതികരണങ്ങളുമായെത്തിയിരുന്നു. പേളി മാണി, പാര്‍വതി എസ്.
കൃഷ്ണ, ശിവദ തുടങ്ങി നിരവധി പേര് ഈ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ആറ് ദിവസം മുമ്പ് മുക്തയുടേയും മകളുടേയും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ കൊളാബ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ വൈറലായതോടെ 22 മില്യണിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്മണിയുടെ പ്രകടനം കണ്ടത്. ഒക്ടോബര്‍ 31-നാണ് അമരന് തിയേറ്ററുകളിലെത്തിയത്.
കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാജ്കുമാര് പെരിയസാമിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]