
തിരുവനന്തപുരം ∙ കൂച്ച് ബിഹർ ട്രോഫി ക്രിക്കറ്റിൽ ബിഹാറിനെതിരെ കേരള ക്യാപ്റ്റൻ അഹമ്മദ് ഇമ്രാന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്റെ സെഞ്ചറി മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 335 റൺസെടുത്ത കേരളം ആദ്യ ഇന്നിങ്സിൽ 6 റൺസ് ലീഡും നേടി.
ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത ഇമ്രാൻ 187 പന്തിൽ നിന്നാണ് 178 റൺസ് നേടിയത്. മൂന്ന് സിക്സും 22 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.
ആറാമനായി ഇറങ്ങിയ അദ്വൈത് പ്രിൻസ് 56 റൺസുമായി ക്രീസിലുണ്ട്. അൽത്താഫ് (1) ആണ് ഒപ്പമുള്ളത്.
സ്കോർ: ബിഹാർ – 329, കേരളം– 5ന് 335. English Summary:
cooch behar trophy day 2 update
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]